Thursday, December 10, 2009

published in www.keralaflashnews.com

കുട

കവിത/ പി കെ ഷാജി

അകത്ത് മഴ പെയ്യുമ്പോഴും
പുറത്ത്
കുട ചൂടിയത് കൊണ്ട്
പുറത്തെ മഴയുടെ
തണുപ്പ് ഞാനറിഞ്ഞില്ല;
അകത്തെ
മഴയുടെ
ചൂട് നീയും.
അകം നിറഞ്ഞ്
പുറത്തേയ്ക്ക്
കുത്തിയൊഴുകിയ
ഇന്നലത്തെ
പെരുമഴയില്‍
എന്റെ
കുട ഒലിച്ചു പോയി;
കൂടെ ഞാനും

No comments:

Post a Comment